Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSRTC Free Travel:

Kasaragod

കെ​എ​സ്ആ​ർ​ടി​സി​ സൗ​ജ​ന്യ​യാ​ത്ര: സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ലെ​ന്ന് ഉ​ട​മ​ക​ൾ

കാ​സ​ർ​ഗോ​ഡ്: സ്ത്രീ​ക​ള്‍​ക്ക് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ച​തോ​ടു​കൂ​ടി സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കെ​എ​സ്ആ​ര്‍​ടി​സി ഓ​ടാ​ത്ത ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​നി​താ യാ​ത്ര​ക്കാ​ര്‍ പോ​ലും ദേ​ശീ​യ​പാ​ത​യി​ലെ​ത്തു​ന്ന​തു​വ​രെ മാ​ത്രം ടി​ക്ക​റ്റെ​ടു​ത്ത് സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ ക​യ​റി അ​തി​നു​ശേ​ഷം കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ പോ​വാ​ന്‍ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും സ്വ​കാ​ര്യ ബ​സു​ക​ളു​ടെ​യും വ​രു​മാ​നം കു​റ​യു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​പ്പോ​ള്‍ ദൈ​നം​ദി​ന വ​രു​മാ​ന​ത്തി​ൽ 1500 മു​ത​ല്‍ 3000 രൂ​പ വ​രെ​യാ​ണ് ഒ​രു ബ​സ് ഉ​ട​മ​യ്ക്ക് ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​ത്. പു​തി​യ ബ​ജ​റ്റ് പ്ര​കാ​രം റോ​ഡ് ടാ​ക്‌​സ് ഇ​ന​ത്തി​ല്‍ കു​റ​ഞ്ഞു​കി​ട്ടു​ന്ന​ത് ഒ​രു ദി​വ​സം 150 രൂ​പ മാ​ത്ര​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഗി​രീ​ഷ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സി.​എ. മു​ഹ​മ്മ​ദ് കു​ഞ്ഞി, ടി.​എ​സ്. കാ​ർ​ത്തി​ക് രാ​ജ്, പി.​എ. മു​ഹ​മ്മ​ദ് കു​ഞ്ഞി, പി. ​ച​ന്ദ്ര​ശേ​ഖ​ര, ബി. ​ര​ത്നാ​ക​ര ആ​ൾ​വ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up